Ticker

6/recent/ticker-posts

മൂത്രമൊഴിക്കാനെന്ന് പറഞ്ഞ് എക്സൈസ് വാഹനം നിർത്തിച്ച് പ്രതി ഓടി രക്ഷപ്പെട്ടു

കുറ്റിക്കോൽ :മൂത്രമൊഴിക്കാനെന്ന് പറഞ്ഞ് എക്സൈസ് വാഹനം നിർത്തിച്ച  പ്രതി ഓടി രക്ഷപ്പെട്ടു.
കോടതിയുടെ വാറൻ്റ് പ്രകാരം എക്സൈസ് ഉദ്യോഗസ്ഥർകസ്റ്റഡിയിലെടുത്ത പ്രതിയാണ് പ്രതിരക്ഷപ്പെട്ടത്. കുണ്ടംകുഴി കൊല്ല റം കോടി ലെ അപ്പക്കുഞ്ഞി 57 ആണ് രക്ഷപ്പെട്ടത്.  കാസർകോട് സെഷൻസ് കോടതിയുടെ വാറൻ്റ് പ്രകാരം കുറ്റിക്കോലിൽ വെച്ച് അപ്പക്കുഞ്ഞിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബന്തടുക്ക എക്സൈസ് ഓഫീസിലെത്തിച്ചു വാഹനത്തിൽ കോടതിയിൽ കൊണ്ട് പോകും വഴി മൂത്രമൊഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു. ഇതേ തുടർന്ന് വാഹനം നിർത്തിയ സമയം എക്സൈസ് ഉദ്യോഗസ്ഥരെ തള്ളി മാറ്റി പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പി. സുജിത്തിൻ്റെ പരാതിയിൽ ബേഡകം പൊലീസ് അപ്പക്കുഞ്ഞിയുടെ പേരിൽ കേസെടുത്തു. പ്രതിയുടെ വീട്ടിൽ ഉൾപ്പെടെ എസ്.ഐരാഘവൻ്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അന്വേഷണം നടക്കുന്നു.
Reactions

Post a Comment

0 Comments