കാഞ്ഞങ്ങാട് :
ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച കാർകടയിലേക്ക് പാഞ്ഞ് കയറി. നിരവധി വാഹനങ്ങൾക്ക് കേട് പാട് സംഭവിച്ചു. ഇന്ന് പുലർച്ചെ പാലക്കുന്ന് പള്ളത്താണ് അപകടം. റോഡരികിലെ പോസ്റ്റിൽ ഇടിച്ച കാർ തൊട്ടടുത്ത യൂസ്ഡ് കാർ ഷോറൂമിന് മുന്നിലേക്ക് ഇടിച്ച് കയറി നിൽക്കുകയായിരുന്നു. മറ്റ് നിരവധി വാഹനങ്ങൾക്ക് കേട് പാട് സംഭവിച്ചു. റോഡ് പണിക്കായി ഈ ഭാഗം കിളിച്ചിട്ടിട്ട് മാസങ്ങളായെന്ന് നാട്ടുകാർ പറയുന്നു. മഴയത്ത് വാഹനങ്ങൾ തെന്നി അപകടത്തിൽ പെടുന്നതായി നാട്ടുകാർ പറയുന്നു.
0 Comments