Ticker

6/recent/ticker-posts

കാപ്പ പ്രകാരം നാട് കടത്തിയ പ്രതി നീലേശ്വരത്ത് അറസ്റ്റിൽ

നീലേശ്വരം :കാപ്പ പ്രകാരം കാസർകോട് ജില്ലയിൽ നിന്നും നാട് കടത്തിയ പ്രതി നീലേശ്വരത്ത് അറസ്റ്റിൽ. നീലേശ്വരം തെരുവത്ത് സ്വദേശി പി. വിഷ്ണു 26 ആണ് അറസ്റ്റിലായത്. ഇൻസ്പെക്ടർ നിബിൻജോയ് ,എസ്.ഐ
മധുസൂദനൻ മടിക്കൈ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്'
കരുവളo ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്ന പ്രതിയെ ഇന്ന് ഉച്ചക്ക് വഴിയിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി 13ഓളം വിവിധ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിപ്പിക്കുന്നതിനായിരുന്നു വിലക്ക്. ഒരു കേസിൽ വാറൻ്റ് നില നിൽക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
പ്രതിയെ പിടികൂടിയ സംഘത്തിൽ സീനിയർ സിവിൽ ഓഫീസർമാരായ
 രാജേഷ് ,സുരേന്ദ്രൻ, ഹോം ഗാർഡ്
 ഗോപി, ഡ്രൈവർമാരായ പ്രദീപൻ, കുഞ്ഞികൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു. അടിപിടി, മയക്ക്മരുന്ന്, പൂഴികടത്ത്, മോഷണം, പൊലീസി
ൻ്റെ കൃത്യനിർവഹണം തടയൽ ഉൾപെടെ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments