തൈക്കടപ്പുറത്ത് നിയന്ത്രണം വിട്ട ബോട്ട് കരയിലേക്ക് ഇടിച്ച് കയറി തകർന്നു
September 03, 2024
നീലേശ്വരം :തൈക്കടപ്പുറത്ത്
നിയന്ത്രണം വിട്ട ബോട്ട്
കരയിലേക്ക് ഇടിച്ച് കയറി
തകർന്നു. ഇന്ന് ഉച്ചക്കാണ് അപകടം.സീറോഡിൽ കടൽ കരയിലേക്ക് ബോട്ട് ഇടിച്ച് കയറുകയായിരുന്നു. ബോട്ടിൽ ഉണ്ടായിരുന്ന അഞ്ച് പേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പുറത്തെ കൈയിലെ കെ.വി. ഉമേശൻ്റെ നസീബ് എന്ന
ബോട്ടാണ് അപകടത്തിൽപ്പെട്ടത്. യന്ത്രതകരാറിനെ തുടർന്ന് നിയന്ത്രണം വിട്ട് തിരമാലക്കുള്ളിൽ അകപ്പെടുകയും കരയിൽ കയറുകയുമായിരുന്നു. അഞ്ച് ലക്ഷത്തോളം രൂപ നഷ്ടം കണക്കാക്കുന്നു.
0 Comments