Ticker

6/recent/ticker-posts

ഒമ്പത് വയസുകാരിയെ വടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച ട്യൂഷൻ അധ്യാപികക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ട്യൂഷനെത്തിയ 9 വയസ്സുകാരിയെ മർദ്ദിച്ചെന്ന പരാതിയിൽ ട്യൂഷൻ അധ്യാപികക്കെതിരെ പൊലീസ് കേസ്. അജാനൂരിലെ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് കേസ്. അജാനൂരിലെ അധ്യാപികക്കെതിരെയാണ് കേസ്. ടീച്ചറുടെ വീട്ടിൽ വച്ചാണ് ട്യൂഷൻ നൽകിയിരുന്നത്. ട്യൂഷനെടുക്കുന്നതിനിടെ കുട്ടിയോട് വായിക്കാൻ പറഞ്ഞിരുന്നു .എന്നാൽ വായിക്കാൻ കഴിയാത്തതിനെ തുടർന്ന് വടി കൊണ്ട്അടിച്ചു പരിക്കേൽപ്പിച്ചതെന്നാണ് പരാതി.ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് ലഭിച്ച പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. പെൺകുട്ടിയാണ് പരാതി നൽകിയത്.ഈ മാസം ഒന്നിന് വൈകുന്നേരം 4 മണിക്കാണ് സംഭവം.കൈവിരൽ ചതഞ്ഞതായും പരാതിയിൽ ഉണ്ട്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Reactions

Post a Comment

0 Comments