Ticker

6/recent/ticker-posts

ഈസ്റ്റ് എളേരി പഞ്ചായത്തിൽ നാടകീയ രംഗങ്ങൾ മിനുട്സ് ബുക്ക് തട്ടിയെടുത്തു പ്രസിഡൻ്റിൻ്റെ പരാതിയിൽ മെമ്പർക്കെതിരെ കേസ്

ചിറ്റാരിക്കാൽ :ഈസ്റ്റ് എളേരി പഞ്ചായത്ത് ഓഫീസിൽ ഗ്രാമ സഭയോഗത്തിനിടെ നാടകീയ രംഗങ്ങൾ. ഉദ്യോഗസ്ഥൻ്റെ കൈയിൽ നിന്നും മിനുട്സ് ബുക്ക് തട്ടിയെടുത്തു. പ്രസിഡൻ്റിൻ്റെ പരാതിയിൽ വാർഡ് മെമ്പർക്കെതിരെ പൊലീസ് കേസ്. പ്രസിഡൻ്റ് അഡ്വ. ജോസഫ് മുത്തോലിയുടെ പരാതിയിൽ രണ്ടാം വാർഡ് മെമ്പർ ജോസഫ് പന്തമാക്കലിനെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. ഇന്നലെ വൈകീട്ട് പഞ്ചായത്ത് ഓഫീസിൽ നടന്ന രണ്ടാം വാർഡ് ഗ്രാമ സഭക്കിടെയാണ് സംഭവം. യോഗത്തിൻ്റെ കോ. ഓഡിനേറ്റർ ആയി എത്തിയ ഈ സ്റ്റ് എളേരി പഞ്ചായത്ത് കൃഷിഭവനിലെ കൃഷി അസിസ്റ്റൻ്റായ അനുജിൻ്റെ കൈയിൽ നിന്നും മിനുട്സ് ബുക്ക് ബലമായി പിടിച്ചെടുത്ത് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാണ് കേസ്.
Reactions

Post a Comment

0 Comments