നീലേശ്വരം : കള്ളന്മാരെ പിടിക്കാൻ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകൾ കള്ളൻ കൊണ്ട് പോയി. ചായ്യോത്ത് ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകളാണ് മോഷണം പോയത്. കോമ്പൗണ്ടിനകത്ത് കെട്ടിടത്തിൽ സ്ഥാപിച്ച ക്യാമറകളാണ് മോഷണം പോയത്. ഹെഡ്മാസ്റ്റർ കെ. സന്തോഷിൻ്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തു. രാത്രിയിലാണ് മോഷണം.
0 Comments