കാഞ്ഞങ്ങാട് :
കടയിലേക്ക് സാധനം വാങ്ങാൻ പോയ യുവതിയെ കാണാതായതായി പരാതി. ഇരിയ സ്വദേശിനിയായ 35 വയസുള്ള ഭർതൃമതിയെയാണ് കാണാതായത്. 28 ന് സന്ധ്യക്ക് ഇരിയ കടയിലേക്ക് സാധനം വാങ്ങാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി. പിതാവ് നൽകിയ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്തു.
0 Comments