Ticker

6/recent/ticker-posts

സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ച മൂന്ന് അധ്യാപകർക്കെതിരെ പൊലീസ് കേസ്

കാഞ്ഞങ്ങാട് :ഹൊസ്ദുർഗിലെ ഒരു ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിയെ 
മർദ്ദനത്തിനിരയാക്കിയെന്ന പരാതിയിൽ അധ്യാപകർക്കെതിരെ കേസ്. മൂന്ന് അധ്യാപകർക്കെതിരെയാണ് ഹോസദുർഗ് പോലീസ് കേസെടുത്തത്.പത്താം ക്ലാസ് വിദ്യാർത്ഥിയുടെ. പരാതിയിലാണ് കേസ്. ഒരു അധ്യാപകൻ ചൂരൽ കൊണ്ട് ഇടതു കാലിന്  അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നുവെന്നും രണ്ട് അധ്യാപകർ കോളറിനും കഴുത്തിനും കുത്തിപ്പിടിച്ച് മർദ്ദിക്കുകയും ചെയ്തു വെന്നാണ് പരാതി. സ്കൂളിലെ മറ്റ് ആൺകുട്ടികൾ തമ്മിലുണ്ടായ അടിപിടിയിൽ ഉൾപ്പെട്ടുവെന്ന്  തെറ്റിദ്ധരിച്ചാണ് മർദ്ദനമെന്നാണ് വിദ്യാർത്ഥിയുടെ പരാതി.ക്ലാസ് മുറിയിൽ നിന്ന് ഓഫീസ് മുറിയുടെ സമീപത്തേക്ക് കൊണ്ടുപോയാണ് മർദ്ദിച്ചതെന്ന് പറഞ്ഞു.
Reactions

Post a Comment

0 Comments