കാഞ്ഞങ്ങാട് : പിതാവ് പഠിച്ചിറങ്ങിയ സ്കൂളിൽ
പിതാവിന്റെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് കോഴിക്കോട് റൂറൽ എസ്. പി പി.നിതിൻ രാജ്.
രാവണേശ്വരം ഗവൺമെന്റ് ഹയർസെക്കൻ്ററി സ്കൂളിൽ നടന്ന പൂർവവിദ്യാർത്ഥി സംഗമം വേറിട്ടതായി.
1977- 78 ഏഴാം ക്ലാസ് പഠിതാക്കളുടെ കൂട്ടായ്മ സംഗമമാണ് നടന്നത്.
ഏഴാം ക്ലാസിൽ നിന്നും പഠിച്ചിറങ്ങിയ വർ 46 വർഷത്തിനുശേഷം രണ്ടാമതാണ് ഒത്തുചേർന്നത്. മാതാപിതാക്കളുടെ കൂട്ടായ്മയുടെ ഉദ്ഘാടന പരിപാടിയിലടക്കം പലരുടെയും മക്കൾ പങ്കെടുത്തതും ശ്രദ്ധേയമായി. ചടങ്ങിലെ മുഖ്യാതിഥികളെല്ലാം ഇതേ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ കൂടി ആയിരുന്നു. കൂട്ടായ്മ അംഗമായ കെ. രാജേന്ദ്രന്റെ മകനാണ് ഉദ്ഘാടകനായ എസ്.പി പി.നിതിൻ രാജ്. ഇതേ സ്കൂളിൽ പഠിച്ച പരേതനായ ടി.സുകുമാരന്റെ മകൻ നാടൻ പാട്ട് കലാകാരനും നാടക സിനിമ പ്രവർത്തകനും മലയാളം അധ്യാപകനുമായ സനൽ പാടിക്കാനം പാട്ടും പറച്ചിലുമായി ചടങ്ങിൽ മുഖ്യാതിഥിയായി. തങ്ങളുടെ അധ്യാപകനായ ടി. സി. ദാമോദരനെ അന്ന് സ്കൂൾ ലീഡർ ആയിരുന്ന സി.വി. ചന്ദ്രൻ പൊന്നാട അണിയിച്ച് ആദരിച്ചതും ചടങ്ങിനെ വിത്യസതമാക്കി. വടംവലി താരം ശ്രീകല, സ്പെഷ്യൽ സ്കൂൾ അധ്യാപിക ഉണ്ണിമായ, അക്കൗണ്ടന്റ് സജിനി, എം ടെക്കിന് പഠിക്കുന്ന നവതേജ് തുടങ്ങിയവർ മാതാപിതാക്കളുടെ മുഖ്യാതിഥികളായി. കൂട്ടായ്മ പ്രസിഡന്റ് ഗോവിന്ദൻ പള്ളിക്കാപ്പിൽ അധ്യക്ഷനായി. പി. നിഥിൻ രാജ്, സനൽ പാടിക്കാനം എന്നിവർക്കുള്ള സ്നേഹോപഹാരം ടി. സി.ദാമോദരൻ കൈമാറി. അധ്യാപകനായ ടി. സി. ദാമോദരൻ പഴയകാല ഓർമ്മകൾ പുതുക്കി. ഓണസദ്യ ഒരുക്കിയിരുന്നു.
0 Comments