Ticker

6/recent/ticker-posts

അമ്പലത്തറ സ്നേഹവീട് പത്ത് വയസിൻ്റെ നിറവിൽ

കാഞ്ഞങ്ങാട് :എൻഡോസൾഫാൻ ദുരിത ബാധിതരായ നൂറോളം കുരുന്നു കൾക്ക് സ്നേഹത്തണലൊരിയ അമ്പലത്താ സ്നേഹവീട് ഇന്ന് പത്ത് വർഷത്തിൻ്റെ നിറവിൽ. എൻഡോസൾ ഫാൻ വിതച്ച ദുരന്തത്തിന്റെ നേർചിത്ര മായി വർഷങ്ങളോളം ദുരിതമനുഭവിക്കുന്ന വരുടെ ആശ്രയ കേന്ദ്രമാണ് സ്നേഹ വീട്. ദുരിത ബാധിതരായ നൂറോളം കുരുന്നു കൾക്ക് സ്നേഹത്തണലൊരുക്കുന്നു.2014 ഡിസംബർ 8 നാ ണ് സ്നേഹവീടിന്റെ പ്രവർത്തനം തുടങ്ങുന്നത്. എൻമകജെ വാണിനഗറിലെ ശീലാബതിയുടെയും പ്രാ യമായ അമ്മ ദേവകിയുടെയും ദുരിത ജീവിതം കണ്ടുള്ള വേദനയിൽ നിന്നും മനുഷ്യസ്നേഹികളായ അമ്പലത്തറ കുഞ്ഞികൃ ഷണന്റെയും മുനീസ അമ്പലത്ത റയുടെയും ആശയമാണ് ഇന്ന് വളർന്നുപന്തലിച്ച് ആഘോഷ നിറവിൽ പൂത്ത് നിൽക്കുന്ന അമ്പലത്തറയിലെ സ്നേഹ വീട്. ഉദാരമതികൾ കൈകോർത്താൻ ഇത്തരം നന്മകൾ ചെയ്യാൻ പ്രയാസമില്ലെന്ന് സ്നേഹവീട് ബോധ്യപ്പെടുത്തും. 4000 രൂപ പ്രതി മാസ വാടകയ്ക്ക് അമ്പലത്തറ യിൽ വാടക ക്വാർട്ടേഴ്‌സിൽ ആയിരുന്നു ആദ്യ പ്രവർത്തനം. ആദ്യദിവസം ദുരിതബാധിതരായ മൂന്ന് കുട്ടി കളെത്തി. തുടർന്നാണ് ദുരിതം പേറുന്ന കുടുംബങ്ങളെ ചേർത്ത് പിടിക്കാൻ എന്തു ചെയ്യാൻ കഴിയുമെന്ന ചിന്തയുണ്ടായത്. തുടർന്നങ്ങോട്ട് അതിനുള്ള പരിശ്രമമായി. ആരം ശ്രദ്ധിക്കാനില്ലാതെ തുടക്കം കുറിച്ച ഒരു പുണ്യ പ്രവൃത്തി പടർന്ന് പന്തലിക്കാൻ കൂടുതൽ സമയം വേണ്ടി വന്നില്ല. മൂന്ന് കുട്ടികളുമായി പ്രവർത്തനം തുടങ്ങിയ സ്നേഹവീട്ടിൽ എത്തുന്ന കുട്ടികളുടെ എണ്ണം 60 ആയി ഉയർന്നു. ഇതോടെ കെട്ടിട ത്തിൻ്റെയടക്കം മതിയായ സൗകര്യമില്ലാതെ വന്നു. നിലവിലെ കെട്ടിടത്തോടു ചേർന്ന് രണ്ടാമത്തെ കെട്ടിട നിർമ്മാ ണം ആരംഭിക്കാൻ തീരുമാനിച്ച പ്പോൾ നിർമാണത്തിന് തയാറായി നെഹ്‌റു കോളേജ് എൻ.എസ്എസ് യൂണിറ്റ് രംഗത്തുവന്നു. ചിറ്റലപ്പള്ളി ഫൗണ്ടേഷനും നടൻ കുഞ്ചാക്കോ ബോബൻ്റെ സ്ത്രീ ക്ലബ് ഉൾപ്പെടെ സഹായത്തിന് തയാറായി വന്നു. ഇതോടെ ഇവിടെ രണ്ടാമതൊരു കെട്ടിടം കൂടി യാഥാത്ഥ്യമായി. ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി ദുരി തബാധിതരായ കുരുന്നുകളുടെ ക്ഷേമം മാത്രമാണ് ലക്ഷ്യമെന്ന് അണിയറ ശിൽപ്പികൾ പറയുന്നു. സമൂഹത്തിന്റെ കരുതലാണ് സ്നേഹവി ടിന്റെ പ്രവർത്തനങ്ങൾക്ക് ഊർജം പകരു ന്നത്. സമൂഹം നൽകുന്ന കരുതൽ ഞങ്ങൾ ദുരിതബാധിതരായ കുരുന്നു കൾക്ക് തിരികെ നൽകുന്നു അവർ പറയുന്നു. ചലച്ചിത്ര താരങ്ങൾ, വ്യവസായികളടക്കം പ്രമുഖർ, ചാരിറ്റി പ്രവർത്തകർ എല്ലായിടത്ത് നിന്നും ഇന്ന് സഹായം ആവശ്യപ്പെടാതെ തന്നെ തേടിയെത്തുന്നു. അമ്പലത്തറയിലെ കസ്‌തൂർ ബാ മഹിളാസമാജം 10 സെൻ്റ് സ്‌ഥലം സൗജന്യമായി വിട്ടു നൽകി. എഴുത്തുകാരൻ ഡോ. അം ബികാസുതൻ മാങ്ങാടിന്റെ നേതൃത്വത്തിൽ നെഹ്റു കോളജ് സാഹിത്യവേദി ബഹുനില കെട്ടിടത്തിൻ്റെ നിർമ്മാ ണച്ചുമതല ഏറ്റെടുത്തു. സുരേഷ് ഗോപി തറക്കല്ലിട്ട സ്നേഹവീട് ഉദ്ഘാടനം ചെയ്‌തത് മന്ത്രിയായിരിക്കെ ഇ. ചന്ദ്രശേഖരനാണ്. 15 ജീവനക്കാരും മൂന്ന് വാഹനങ്ങളും ഇന്ന് സ്ഥാപനത്തിനുണ്ട്. 85 കുട്ടികളെത്തുന്ന സ്നേഹവീട്ടിൽ വിവിധ തെറപ്പി സൗകര്യങ്ങളുണ്ട്. തെറപ്പി സ്പെഷ്യലിസ്റ്റ് വി ഭാഗങ്ങളിലായി 15 പേരുടെ സേവനമുണ്ട്. സ്നേഹവീട് ഇന്ന് ദശവാർഷി കാഘോഷത്തിന്റെ നിറവിലാണ്. എല്ലാ പ്രൗഢിയോടും കൂടി തല ഉയർത്തി നിൽക്കുകയാണ്. നിസഹയരായ ഒരു കൂട്ടം മനുഷ്യർക്ക് തണൽ വിരിച്ച് .

Reactions

Post a Comment

0 Comments