Ticker

6/recent/ticker-posts

ആവിയിൽ വീട്ടിൽ തീപിടുത്തം ഒരു മുറി കത്തി നശിച്ചു

കാഞ്ഞങ്ങാട് : ഹോസ്ദുർഗ്ആവിയിൽ വീട്ടിൽ തീപിടുത്തം ഒരു മുറി പൂർണമായും കത്തി നശിച്ചു. പാണത്തൂർ ഇച്ച എന്ന് വിളിക്കുന്ന ഇസ്മയിൽ ഹാജിയുടെ വീട്ടിലാണ് തീ പിടുത്തമുണ്ടായത്. ആവിയിൽ പള്ളിക്ക് സമീപത്തെ വീട്ടിലാണ് അപകടം. ഇരു നില വീട്ടിലെ മുകൾനിലയിലെ മുറിയിലായിരുന്നു തീ പിടുത്തം. ഈ സമയം ഗൃഹനാഥമാത്രമെ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇസ്മയിൽ ഹാജി പള്ളിയിൽ പോയതായിരുന്നു. വീടിനുള്ളിൽ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരും മുൻപ് ഫയർ ഫോഴ്സ് എത്തി തീകെടുത്തി. വൈദ്യുതി ഷോട്ട് സർക്യൂട്ടെന്ന് സംശയിക്കുന്നു.
Reactions

Post a Comment

0 Comments