കാഞ്ഞങ്ങാട് :ചൂണ്ടയിടാൻ പോയ ശേഷം കാണാതായ
ചെമ്മനാട് കല്ല് വളപ്പ് പരേതനായ മെയ്തീൻ കുഞ്ഞിയുടെ മകൻ റിയാസിന്റെ 36 തിരോധാനം സങ്കീർണമാകുന്നു. നാല് ദിവസം പിന്നിട്ടിട്ടും റിയാസിനെ കണ്ടെത്താൻ അധികൃതരുടെ ഭാഗത്ത് നിന്നും കാര്യമായ ശ്രമമുണ്ടായില്ലെന്ന പരാതിയുമായി നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്. യുവാവിനെ കണ്ടെത്താൻ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ ചെമ്മനാട് റോഡ് ഉപരോധിച്ചു. ശാസ്ത്രീയമാർഗം ഉപയോഗിച്ച് തിരച്ചിൽ നടത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ നാട്ടുകാരുടെ പ്രതിഷേധം കനക്കും . കീഴൂർ പുഴയിൽ വീണിട്ടുണ്ടെങ്കിൽ ഈ ഭാഗത്തുള്ള കരിങ്കൽ കൂട്ടങ്ങൾക്കിടയിലോ മറ്റോ കുടുങ്ങിയിട്ടുണ്ടാകുമെന്നും ആവശ്യമായ സാമഗ്രഹികളുടെയും വിദഗ്ധരുടെയും സഹായത്തോടെ മാത്രമെ കണ്ടെത്താനാവൂവെന്ന് നാട്ടുകാർ പറഞ്ഞു. നാല് ദിവസമായി നാട്ടുകാർ തിരച്ചിലിലാണ്. ഇതിൽ ഫല മുണ്ടാകാത്തതിനാലാണ് വിദഗ്ധരെ ത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്. മുങ്ങൽ വിദഗ്ധരുടെ സഹായം അത്യാവശ്യമാണെന്ന് നാട്ടുകാർ പറയുന്നു. അതിനിടെ കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താൻ ഗംഗാവ ലി പുഴയിൽ തിരച്ചിലിനിറങ്ങിയ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ യെ കീഴൂരിലെത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇന്ന് അദ്ദേഹം കീഴൂരിലെത്തി തിരച്ചിലിനിറങ്ങുമെന്നാണ് വിവരം. റിയാസിനെ ഇത്ര ദിവസമായിട്ടും കണ്ടെത്താനാവാത്തതിൽ നാട്ടുകാർ വലിയ വിഷമത്തിലാണ്.
0 Comments