Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ട്രെയിനിടിച്ച് മരിച്ചത് കള്ളാറിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ മൂന്ന് സ്ത്രീകൾ മരിച്ചവരിൽ വധുവിൻ്റെ വല്യമ്മയും, ട്രെയിൻ കയറേണ്ട പ്ലാറ്റ്ഫോം മാറിയത് അപകടകാരണമായി

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ട് ട്രെയിനിടിച്ച് മരിച്ചത് കള്ളാറിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ മൂന്ന് സ്ത്രീകൾ.
മരിച്ചവരിൽ വധുവിൻ്റെ വല്യമ്മയും ഉൾപെടുന്നു.കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ 70, ആലീസ് തോമസ് 60, എയിഞ്ചൽ 30 എന്നിവരാണ് മരിച്ചത്.കള്ളാർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ ഇന്ന്  നടന്ന കള്ളാർ ആടകം സ്വദേശി ജസ്റ്റിൻ്റെയും കോട്ടയം ചിങ്ങവനത്തെ മർഷയുടെയും വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയവരാണിവർ. വധു മർഷയുടെ വല്യമ്മയാണ് മരിച്ച ചിന്നമ്മ.
 കോട്ടയം സ്വദേശികളായ 50 ഓളം പേർ ഉണ്ടായിരുന്നു. വൈകീട്ട് കോട്ടയത്തേക്ക് മടങ്ങാൻ സ്റ്റേഷനിലെത്തിയപ്പോഴാണ് അപകടം. ഒപ്പ മുണ്ടായിരുന്ന ഭൂരിഭാഗം പേരും 7 മണിക്കുള്ള മലബാർ എക്സ്പ്രസിൽ കയറി പോയിരുന്നു. ശേഷിച്ചവർ അടുത്ത ട്രെയിനിൽ പോകാമെന്ന് കരുതി കാത്തിരുന്നതാണ്. കോട്ടയത്തേക്ക് പോകാൻ ഒന്നാം പ്ലാറ്റ്ഫോമിൽ നിൽക്കേണ്ടതിന് പകരം അബദ്ധത്തിൽ രണ്ടാം പ്ലാറ്റ്ഫോമിലേക്ക് നടന്ന് നീങ്ങവെ കാഞ്ഞങ്ങാട് സ്റ്റോപ്പില്ലാത്ത കോയമ്പത്തൂർ - ഹിസാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. രാവിലെയായിരുന്നു ഇവർ കാഞ്ഞങ്ങാട്ട് വണ്ടിയിറങ്ങിയത്. ഇറങ്ങിയ അതേ പ്ലാറ്റ്ഫോമിൽ നിന്നും തന്നെയാണ് തിരിച്ചു കയറേണ്ടതെന്ന് കരുതിയാണ് പാളം മുറിച്ച് കടന്നത്. അപകടമുണ്ടായതോടെ ഒപ്പമുണ്ടായിരുന്ന വരുടെ കൂട്ട നിലവിളി ഉയർന്നു.
Reactions

Post a Comment

0 Comments