അന്വേഷിച്ചെത്തിയ പാലക്കാട്ടെ ഇൻസ്പെക്ടറെയും പൊലീസുകാരനെയും കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. കളനാട് കൈനോത്താണ് സംഭവം.മങ്കര ഇൻസ്പെക്ടർ എ. പ്രതാപ് 50, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുനീഷ് 40 എന്നിവരെയാണ് കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്. ജാസ് ക്ലബ്ബിന് മുൻവശത്ത് വെച്ചാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഇബ്രാഹിം ബാദുഷയ്ക്കെതിരെ മേൽപ്പറമ്പ് പൊലീസ് കേസെടുത്തു.മങ്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ കേസിലെ പ്രതിയാണ്. ഉദ്യോഗസ്ഥർ അന്വേഷിച്ചെ ത്തുമ്പോൾ ഇബ്രാഹിം ബാദുഷ കാറിൽ ഇരിക്കുകയായിരുന്നു.ഇൻസ്പെക്ടറെയും സംഘത്തെയും കണ്ടപ്പോഴാണ് ബാദുഷ കാറിടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്.ഇരുവരും മാറി നിന്നതിനാൽ അപകടം ഒഴിവാകുകയായിരുന്നു വെ.ന്ന് പരാതിയിൽ പറഞ്ഞു.
0 Comments