Ticker

6/recent/ticker-posts

ഹെൽമറ്റ് ധരിക്കാത്തത് കണ്ട് കൈകാണിച്ച പൊലീസിന് ബൈക്കിൽ നിന്നും കിട്ടിയത് രണ്ട് കിലോ കഞ്ചാവ് പ്രതികൾ അറസ്റ്റിൽ

ചെറുവത്തൂർ :ഹെൽമറ്റ് ധരിക്കാത്തെ വരുന്നത് കണ്ട് കൈകാണിച്ച പൊലീസിന്
മോട്ടോർ ബൈക്കിൽ നിന്നും കിട്ടിയത് രണ്ട് കിലോയോളം കഞ്ചാവ് . പ്രതികളെ അറസ്റ്റ് ചെയ്തു. പടന്ന സ്വദേശികളായ റതീഖ് 52, തെക്കെപ്പുറം നൂറ് മുഹമ്മദ് 42 എന്നിവരാണ് പിടിയിലായത്. 1995 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഇന്നലെ
 രാത്രി 9 .30 മണിയോടെ പടന്നയിൽ വെച്ച് ആണ് പ്രതികളെ ചന്തേര എസ്.ഐ കെ.പി. സതീശൻ്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തത്. വില്ലേജ് ജംഗ്ഷൻ
റോഡിൽ വാഹന പരിശോധന നടത്തവെ യാണ് പ്രതികൾ ഹെൽമറ്റ് ധരിക്കാതെ എത്തിയത്. പൊലീസ് 
കൈകാണിച്ചപ്പോൾ രക്ഷപെടാൻ ശ്രമിച്ചു. സംശയം തോന്നി വാഹനം പരിശോധിച്ചപ്പോഴാണ് ബൈക്കിൽ കഞ്ചാവ് കണ്ടെത്തിയത്. സബ്െ ഇൻസ്പെക്ടർ കെ.പി.സതീശിനൊപ്പം എസ്.ഐ എം. സുരേശൻ, എ.എസ്.ഐ ലക്ഷ്മണൻ, സീനിയർ സിവിൽ ഓഫീസർ ശ്രീജിത്ത് സിവിൽ ഓഫീസർ സുരേഷ് എന്നിവരുമുണ്ടായിരുന്നു.
Reactions

Post a Comment

0 Comments