Ticker

6/recent/ticker-posts

കോളേജ് വിദ്യാർത്ഥികൾ നടുറോഡിൽ ഏറ്റ് മുട്ടി 20 പേർക്കെതിരെ കേസ് മൂന്ന് പേർ പിടിയിൽ

കാഞ്ഞങ്ങാട് :കോളേജ് വിദ്യാർത്ഥികൾ നടുറോഡിൽ ഏറ്റ് മുട്ടി. 20 പേർക്കെതിരെ പൊലീസ് കേസെടുത്തു. മൂന്ന് പേർ സംഘർഷ സ്ഥലത്ത് നിന്നും പിടിയിലായി. മറ്റുള്ളവർ പൊലീസിനെ കണ്ട് ചിതറി ഓടുകയായിരുന്നു. മുന്നാട് പീപ്പിൾസ് കോളേജ് വിദ്യാർത്ഥികളാണ് നടുറോഡിൽ ചേരിതിരിഞ്ഞ് ഏറ്റ് മുട്ടിയത്. ഇന്ന് വൈകിട്ട് 5.30 ന് കോളേജിന് മുന്നിൽ റോഡിലാണ് ഏറ്റ് മുട്ടിയത്. സംഘർഷത്തിൽ കുറെ സമയംറോഡ് ഗതാഗതം തടസപെടുകയും ചെയ്തു. ചാമക്കൊച്ചിയിലെ മുഹമ്മദ് ജവാദ് 20,രാവണീശ്വരത്തെ ടി.വി. അക്ഷയ് 18, ചെമ്മനാടിലെ മുഹമ്മദ് ന്യൂമാൻ 20 എന്നിവരാണ് പിടിയിലായത്. കണ്ടാലറിയാവുന്ന മറ്റുള്ളവർക്ക് എതിരെ കൂടി ബേഡകം പൊലീസ്കേ സെടുത്തു.

Reactions

Post a Comment

0 Comments