കാഞ്ഞങ്ങാട് :
പ്രതിശ്രുത വരനായ യുവാവ്ഹൃദയാഘാതം മൂലം മരിച്ചു. കാഞ്ഞങ്ങാട് കടപ്പുറം നവോദയ ക്ലബ്ബിന് സമീപത്തെ ഭാർഗവൻ്റെ മകൻ പ്രജീഷ് 38 ആണ് മരിച്ചത്. വടകര മുക്കിലെ പെട്രോൾ പമ്പ് ജീവനക്കാരനാണ്. ഡിസംബർ അവസാനം വിവാഹം നടക്കാനിരിക്കെയാണ് മരണം. മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ട് പോകവെ കാസർകോട്വ വെച്ച് വഴി മധ്യേ രാത്രി മരിച്ചു. മടിക്കൈ സ്വദേശിനിയുമായി
പ്രജീഷിൻ്റെ വിവാഹം കഴിഞ്ഞ മാസം 29 ന് നടക്കേണ്ടതായിരുന്നു. വിവാഹം ക്ഷണിക്കാൻ പോയ പ്രജീഷിൻ്റെ കാൽകണ്ണൂരിൽ വെച്ച് ഓടയിൽകുടുങ്ങി ഗുരുതരമായി പരിക്കേൽക്കുകയും ശസ്ത്രക്രിയക്ക് വിധേയമാവുകയും ചെയ്തിരുന്നു. ഇതേ തുടർന്ന്
മുടങ്ങിയ വിവാഹം നടക്കാനിരിക്കെയാണ് പ്രജീഷിൻ്റെ ആകസ്മികമരണം.
0 Comments