Ticker

6/recent/ticker-posts

പതിനാറുകാരി ഗർഭിണി 62 കാരനടക്കം രണ്ട് പേർ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് : 16 കാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. പോക്സോ നിയമപ്രകാരം കേസെടുത്ത 
പൊലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. 62 കാരനും 51 കാരനുമാണ്  പൊലീസിൻെറ കസ്റ്റഡിയിലുള്ളത്. വയറു വേദനയെ തുടർന്ന് പെൺകുട്ടിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച
പ്പോഴാണ് ഗർഭിണിയെന്ന് പുറത്തറിഞ്ഞത്. വിവരം ഹോസ്ദുർഗ് പൊലീസിനെ ആശുപത്രി അധികൃതർ  അറിയിച്ചു. പെൺകുട്ടിയുടെ
മൊഴിയെടുത്ത് ഒരാളെ ആദ്യം കസ്റ്റഡിയിലെടുത്തു. തുടർന്ന് കേസ് അമ്പലത്തറ പൊലീസിന് കൈമാറി. കൂടുതൽ ചോദ്യം ചെയ്ത
പ്പോഴാണ് മറ്റൊരാൾ കൂടി പീഡിപ്പിച്ചതായി പറഞ്ഞത്. മറ്റൊരു പോക്സോ കേസ് കൂടി റജിസ്ട്രർ ചെയ്ത് രണ്ടാമത്തെ പ്രതിയെയും
കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Reactions

Post a Comment

0 Comments