കാഞ്ഞങ്ങാട് : പടന്നക്കാട് റെയിൽവെ മേൽപ്പാലത്തിന് മുകളിൽ തകരാറിലായ യന്ത്രസാമഗ്രഹികൾ അടങ്ങുന്ന ക്രെയിൻ ഒടുവിൽ നീക്കി. ഇന്ന് രാവിലെയോടെയാണ് നീക്കിയത്. നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന ക്രെയിനാണ് ഇന്നലെ പുലർച്ചെ പാലത്തിന് മുകളിൽ തകരാറിലായത്. ദേശീയ പാതയിൽ ഇതോടെ വൻ ഗതാഗത കുരുക്കായി. കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു ഇന്നലെ ദേശീയ പാതയിൽ.24 മണിക്കൂറായി ഗതാഗത കുരുക്ക് തുടർന്നു. രാത്രിയിലും പ്രശ്നത്തിന് പരിഹാരമായില്ല. ഇവിടെ വച്ച് തന്നെ തകരാറ് പരിഹരിച്ച് മാത്രമെ ക്രെയിൻ മാറ്റാനാവൂ എന്നതാണ് പ്രതിസന്ധിക്കിടയാക്കിയത്. രാവിലെ മുതൽ ട്രാഫിക് പൊലീസും ഹൈവേ പൊലീസും ഇവിടെ തമ്പടിച്ച് ഒരു ഭാഗത്ത് കുടി വാഹനം കടത്തിവിടുകയായിരുന്നു. ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ തീരദേശ റോഡിലൂടെയും അരയി ഭാഗത്ത് കൂടിയും വഴി തിരിച്ച് വിട്ടു. രാത്രി വൈകി വിദഗ്ധ സംഘമെത്തി രാവിലെയോടെതകരാറ് പരിഹരിക്കുകയായിരുന്നു.
0 Comments