Ticker

6/recent/ticker-posts

വീട്ടമ്മ അയൽവാസിയുടെ കിണറ്റിൽ വീണ് മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :വീട്ടമ്മ അയൽവാസിയുടെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ
ഇളമ്പച്ചി കുഞ്ഞാലിൻ കീഴിലെ ബാലകൃഷ്ണൻ്റെ ഭാര്യ
 കെ.വി. പത്മാവതി 67 ആണ് മരിച്ചത്. വീടിന് സമീപമുള്ള 
 സുചിത്രയുടെ ആൾതാമസമില്ലാത്ത വീട്ടു  കിണറിൽ ഇന്ന് ഉച്ചക്ക് വീണ നിലയിൽ കാണുകയായിരുന്നു. നാട്ടുകാർ ചേർന്ന് പുറത്തെത്തിച്ച് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മകൾ : ശുഭ .സഹോദരങ്ങൾ: മോഹനൻ, വിജയൻ ( തലിച്ചാലം ) ഓമന ( പാടിച്ചാൽ)വത്സല ( തളിപ്പറമ്പ്).
 സംസ്കാരം പിന്നീട്.
Reactions

Post a Comment

0 Comments