Ticker

6/recent/ticker-posts

കാണാതായ യുവാവ് തൂങ്ങി മരിച്ച നിലയിൽ

നീലേശ്വരം:രാത്രി വീട്ടിൽ നിന്നും ഇറങ്ങി പോയ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് ദിവസങ്ങൾക്ക് ശേഷം മരിച്ച നിലയിൽ കാണുകയായിരുന്നു.മൂന്ന് റോഡ് എരിപ്പിൽ കുഞ്ഞമ്പുവിൻ്റെ മകൻ വൈശാഖിനെ 26 യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെ 
ചായ്യോത്ത് മൂന്ന് റോഡ്
നാരതുംകൊല്ലിയിൽ കാട്ടിനടുത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിന്നു . കഴിഞ്ഞ ഒന്നിന് രാത്രി 10 മണിയോടെ കാണാതാവുകയായിരുന്നു.
 നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിൽ യുവാവിൻ്റെ
 മൊബൈൽ ഫോൺ ചായ്യോത്ത്നാരതുംകൊല്ലി
വെള്ളച്ചാട്ടത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ നേരത്തെ കണ്ടെത്തിയിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി.
യുവാവിനെ കാണാതായത് സംബന്ധിച്ച് ബന്ധുക്കളുടെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തു.

 
Reactions

Post a Comment

0 Comments