Ticker

6/recent/ticker-posts

സർക്കാർ ഭൂമി കയ്യേറിയത് ഒഴിപ്പിക്കാനെത്തിയ വില്ലേജ് ഓഫീസറെ ആക്രമിച്ച കേസിൽ അഭിഭാഷകനടക്കം രണ്ട് പ്രതികൾക്ക് ഒന്നര വർഷം വീതം തടവ്

കാസർകോട്:സർക്കാർ ഭൂമി കയ്യേറിയത് ഒഴിപ്പിക്കാനെത്തിയ
തഹസിൽദാർ
ക്കൊപ്പമുണ്ടായിരുന്ന
 വില്ലജ് ഓഫീസറെ ആക്രമിച്ച കേസിൽ അഭിഭാഷകനടക്കം രണ്ട് പ്രതികൾക്ക് ഒന്നര വർഷം വീതം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കാസർകോട് ബാറിലെ അഭിഭാഷകൻ കുമ്പള 
കോയിപ്പാടി ശാന്തി പളത്തെ
ഉദയകുമാർ, രണ്ടാം പ്രതി
കുണ്ടങ്ങാറടുക്ക ഉമേശ് ഗട്ടി എന്നിവരെയാണ് ശിക്ഷിച്ചത്. കോയിപ്പാടി വില്ലേജ് ഓഫീസറായിരുന്ന ബിജുവിനെ ആക്രമിച്ച കേസിൽ ആണ് വിധി. 2019 ജനുവരി 14 ന് ഉച്ചക്ക് 2.30 ന്ന് കോയിപ്പാടി  കുണ്ടൻകാറടുക്ക സ്കൂളിന്ന് മുൻവശം പൊതുസ്ഥലത്തു വെച്ച് സർക്കാർ ഭൂമി അനധികൃതമായി കയ്യേറിയത് ഒഴിപ്പിക്കാൻ വന്ന ഡെപ്യൂട്ടി തഹസീൽദാരുടെ കൂടെ ഉണ്ടായിരുന്ന വി
ല്ലേജ് ഓഫീസറെ ആക്രമിക്കുകയായിരുന്നു.
അഭിഭാഷകൻ വില്ലേജ് ഓഫീസറുടെ
 നെഞ്ചത്ത് കൈകൊണ്ട് ഇടിക്കുകയും വലതുകൈക്ക് പിടിച്ചു തിരിച്ചു തടഞ്ഞുനിർത്തി ചൂണ്ട വിരലിനു പരിക്കേല്പിക്കുകയും ചെയ്തതായാണ് കേസ്. രണ്ടാം
  പ്രതി തള്ളി താഴെ ഇടാൻ ശ്രമിക്കുകയും ചെയ്തു .  ഔദ്യോഗിക കൃത്യനിർവഹകണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ
ആണ് കാസർകോട് ജുഡീഷ്യൽ രണ്ട് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. 500 രൂപ പിഴയടക്കണം.
ശിക്ഷ ഒന്നിച്ച് ഒരു വർഷം അനുഭവിച്ചാൽ മതി.
കേസ് അന്വേഷണം നടത്തി  കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത് സബ് ഇൻസ്പെക്ടർ ആയിരുന്ന ടി .വി . അശോകൻ ആയിരുന്നു.
പ്രോസിക്യൂഷന് വേണ്ടി എ.പി പി ഷൈമ  ഇഖ്ബാൽ ഹാജരായി. പ്രോസിക്യൂഷൻ എയ്ഡ് ഡ്യൂട്ടി 
സുൽഫിക്കർ ആയിരുന്നു.
Reactions

Post a Comment

0 Comments