കാഞ്ഞങ്ങാട് : വീട്ടുമുറ്റത്ത് രാജവെമ്പാലയെ കണ്ടെത്തി. വീട്ടുമുറ്റത്ത്
ഉടുമ്പിനെ വിഴുങ്ങുന്ന നിലയിലായിരുന്നു രാജവെമ്പാല . മാലോം പറമ്പ റേഷൻ കടക്ക് സമീപത്തെ ബി.എസ്.എഫ് ജവാൻ സബാസ്റ്റ്യൻ്റെ വീട്ടുമുറ്റത്താണ് വലിയ രാജവെമ്പാലയെ കണ്ടെത്തിയത്. രാവിലെ 10 മണിയോടെ കുട്ടികൾ സ്കുളിലേക്ക് പോകാൻ പുറത്തിറങ്ങിയപ്പോൾ കുട്ടികളാണ് ആദ്യം കണ്ടത്. വനപാലകർ സ്ഥലത്തെത്തി ഉച്ചക്ക് 12 മണിയോടെ 10 മിനിറ്റ് നേരത്തെ പരിശ്രമത്തിൽ പാമ്പിനെ പിടികൂടി. മൂന്ന് വയസുള്ള ആൺരാജവെമ്പാലയാണിത്. പത്ത് അടി നീളമുണ്ട്. മഞ്ചുച്ചോല വനത്തിൽ ഉപേക്ഷിക്കുമെന്ന് വനപാലകർ ഉത്തര മലബാറിനോട് പറഞ്ഞു. രാജവെമ്പാലയുടെ സാന്നിധ്യം ഇല്ലാത്ത പ്രദേശത്താണ് പാമ്പിനെ കണ്ടത്. മലവെള്ളപാച്ചിലിനൊപ്പം കോട്ടഞ്ചേരി വനത്തിൽ നിന്നും ഒഴുകിയെത്തിയതാണെന്ന് സംശയിക്കുന്നു. കൊന്നക്കാട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും റസ്ക്യൂ ടീം ബീറ്റ് സ്റ്റാഫ് അംഗങ്ങളായഅനൂപ് ചീമേനി,
നിഥിൻ, നിഷ ,
0 Comments