ബൈക്കിന്കൈ കാണിച്ചപ്പോൾയുവാവ് ഓടി രക്ഷപ്പെട്ടു. ഉപേക്ഷിച്ച ബൈക്കിൽ നിന്നും കഞ്ചാവ് പിടികൂടി. കോട്ടിക്കുളം പെട്രോൾ പമ്പിനടുത്ത് വാഹന പരിശോധന നടത്തുകയായിരുന്ന ബേക്കൽ പൊലീസിനെ കണ്ടാണ് യുവാവ് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടത്. വാഹനം പരിശോധിച്ചതിൽ വൈസറിനും മീറ്ററിനും ഇടയിൽ സൂക്ഷിച്ചിരുന്ന 38.28 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കേസെടുത്തു.
0 Comments