കാഞ്ഞങ്ങാട് :
ഡോക്ടറുടെ അനാസ്ഥ കാരണം ശസ്ത്രക്രിയയിൽ വിദ്യാർത്ഥിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞ സംഭവത്തിൻ പ്രതിഷേധിച്ച് യൂത്ത് ലീഗ് നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഡി.എം.ഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതിന് ഡോക് ടറുടെ പരാതിയിൽ കേസ്. ജൂനിയർ അഡ്മിനിസ്ട്രേറ്റീവർ ഡോ. രഞ്ജിത്തിൻ്റെ പരാതിയിൽ കണ്ടാലറിയാവുന്ന 15 യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. ഡി.എം.ഒ കോൺഫറൻസ് ഹാളിൽ കുട്ടിയുടെ ഓപ്പറേഷനുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണത്തിൻ്റെ ഭാഗമായി മൊഴി രേഖപ്പെടുത്തവെ അതിക്രമിച്ചു കയറി ഡ്യൂട്ടി തടസപെടുത്തിയെന്നാണ് കേസ്. 10 ന് രാവിലെയായിരുന്നു സംഭവം.
0 Comments