കാഞ്ഞങ്ങാട് : പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരന് വിദഗ്ധ ചികിൽസക്കായി കുടുംബം ഒരു രാത്രി മുഴുവൻ അലഞ്ഞു.
ആരോഗ്യ രംഗത്തെ കൊടിയ അനാസ്ഥയിൽ ഒരു രാത്രി മുഴുവൻ കുഞ്ഞ് ആംബുലൻസിൽ കഴിഞ്ഞു. തൈക്കപ്പുറം സ്റ്റോർ ജംഗ്ഷനിലെ മൽസൃ തൊഴിലാളി അബ്ദുള്ളയുടെയും സാബിറയുടെയും മകൻ മുഹമ്മദ് സെയ്ദാണ് കൊടിയ ദുരിതത്തിനിരയായത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് കുട്ടിക്ക് പൊള്ളലേൽക്കുന്നത്. ടേബിളിൽ വെച്ചിരുന്നതിളച്ച ചായ കുഞ്ഞ് അറിയാതെ എടുത്ത് കുടിക്കാൻ ശ്രമിക്കുന്നതിനിടെ ചായമറിഞ്ഞ് മുഖത്തും നെഞ്ചത്തു മുൾപ്പെടെ ദേഹമാസകലം പൊള്ളലേറ്റു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിൽ കുട്ടിയെ ഉടൻ തന്നെ വീട്ടുകാർ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ന് രാത്രി ഇവിടെ കഴിഞ്ഞ കുട്ടിയെ പിറ്റേ ദിവസം രാവിലെ വിദഗ്ധ ചികിൽസക്കായി മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. ഒന്നര ദിവസത്തെ ചികിൽസക്ക് 4 500 രൂപ ആശുപത്രി ബില്ലടച്ച നിർദ്ദന കുടുംബം ആറങ്ങാടിയിലെ ചാരിറ്റി സംഘടനയുടെ ആംബുലൻസിൽ കുട്ടിയെ മംഗലാപുരം ആശുപത്രിയിലെത്തിക്കുകയായിരുന്നു. പൊള്ളലേറ്റ വർക്കുള്ള പ്രത്യേക ഐ സി യു വിൽ കുട്ടിയെ കിടത്തി ചികിൻസിക്കേണ്ടി വരുമെന്നും 80000 രൂപയോളം ബില്ലാ കു മെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 20000 രൂപ അടച്ച ശേഷം മാത്രമെ അഡ്മിറ്റ് ചെയ്യാനാകൂവെന്ന് പറഞ്ഞതോടെ മാതാ പിതാക്കൾ രണ്ട് ദിവസത്തെ സാവകാശം ചോദിച്ചെങ്കിലും കിട്ടിയില്ല. ഇതോടെ ആംബുലൻസിൽ വേദന തിന്ന് ഒരു തുള്ളി വെള്ളം കുടിക്കാനാകാതെ കഴിഞ്ഞ കുട്ടിയുമായി കുടുംബം കാഞ്ഞങ്ങാട് ജില്ലാ ശുപത്രിയിലെത്തുകയായിരുന്നു. രാത്രി 10.15 മണിയോടെ കുഞ്ഞിനെ ജില്ലാ ആശുപത്രിയിലെത്തിച്ച് ഡോക്ടറോട് കാര്യം പറഞ്ഞു. ഒ. പി ടിക്കറ്റെടുക്കാൻ പറഞ്ഞതിനാൽ ടിക്കറ്റെടുത്തു. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ അഡ്മിറ്റ് ചെയ്തില്ലെന്നാണ് രക്ഷിതാക്കൾ പറഞ്ഞത്. ഒരു മണിക്കൂറിന് ശേഷം ഐ.സി.യു വിൽ ഒഴിവില്ലെന്നും വാർഡിൽ കിടത്താനും ആവശ്യപെടുകയായിരുന്നു. പിറ്റേ ദിവസം പരിയാരം മെഡിക്കൽ കോളേജിലേക്ക് പോകാമെന്നും പറഞ്ഞു. ഇതോടെ കുട്ടിക്കൊപ്പമുണ്ടായിരുന്നവർ ആശുപത്രിയിൽ ബഹളം വെച്ചു. അപകടാവസ്ഥയിലുള്ള കുഞ്ഞിനെ വാർഡിൽ കിടത്താനാവില്ലെന്നും ഇക്കാര്യം ആദം പറഞ്ഞെങ്കിൽ ഒരു മണിക്കൂർ കുട്ടിയെ ഇങ്ങനെ കിടത്തേണ്ടി വരില്ലായിരുന്നു വല്ലോ എന്നാണ് കുടുംബം ചോദിച്ചത്. ആശുപത്രിയിൽ നിന്നും നൽകിയ ഒപിടിക്കറ്റ് ആശുപത്രിയിൽ വാങ്ങി വെക്കുകയും ചെയ്തതായി പരാതിയുണ്ട്. മറ്റൊരു ആംബുലൻസിൽ രാത്രി ഒരു മണിക്ക് കണ്ണൂരിലെ ഒരു ആശുപത്രിയിലെത്തിച്ച കുഞ്ഞിന് ഇവിടെയും ചികിൽസ ലഭ്യമായില്ല. ജില്ലാ ശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത രേഖയില്ലെന്ന കാരണം പറഞ്ഞായിരുന്നു ചികിൽസ നിഷേധിച്ചതെന്നാണ് പരാതി. തുടർന്ന് പുലർച്ചെ 2 മണിയോടെ ഇവർ കുഞ്ഞുമായി പരിയാരം മെഡിക്കൽ കോളേജിലെത്തി. ഇവിടെ പൊള്ളലേറ്റ കുഞ്ഞിനെ കിടത്തി ചികിൽസിപ്പിക്കാൻ ആവശ്യമായ ഐ .സി .യുഒഴിവില്ലെന്ന മറുപടിയായിരുന്നു. വാർഡിൽ കിടത്താമെന്ന് പറഞ്ഞെങ്കിലും കുഞ്ഞിൻ്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്കയുണ്ടായിരുന്ന കുടുംബം ഇതിന് തയാറായില്ല. ഒരു പകലും രാത്രിയിലും ഭക്ഷണവും വെള്ളവും അകത്ത് ചെല്ലാതെ പ്രാണവേദനയിൽ ആംബുലൻസിൽ കഴിഞ്ഞ കുഞ്ഞിന് ആംബുലൻസിനുള്ളിൽ ഗ്ലൂക്കോസ് സംവിധാനം ഒരുക്കാൻ മെഡിക്കൽ കോളേജധികൃതർ തയാറായി . കണ്ണൂരിലും ചികിൽസ ലഭ്യമാകാതെ വന്നതോടെ ഇതേ ആംബുലൻസിൽ കുടുംബം കാഞ്ഞങ്ങാട്ട് തിരിച്ചെത്തി. ഇവിടത്തെ സ്വകാര്യ ആശുപത്രിയിൽ എ.സി മുറിയിൽ കഴിയുന്ന കുട്ടിയിപ്പോൾ ആരോഗ്യ നില വീണ്ടെടുത്തിട്ടുണ്ട്. 2200 രൂപയാണ് ഒരു ദിവസം ആശുപത്രിയിൽ മുറിവാടക മാത്രമായി നൽകേണ്ടത്. ഡോക്ടറുടെ ഫീസും മരുന്നു മായി ആയിരം വേറെയും വേണം. 6500 രൂപ ആംബുലൻസ് വാടക നൽകാനുണ്ട്. പലരുടെയും സഹായത്താലാണ് ആശുപത്രി ബില്ല് അടക്കുന്നത്. പണം ആദ്യം നൽകിയില്ലെങ്കിൽ കുഞ്ഞിന് മരുന്ന് ലഭിക്കാത്ത പ്രശ്നവുമുണ്ട്. സർക്കാർ ആശുപത്രിയിൽ എല്ലാ സംവിധാനമുണ്ടായിട്ടും ഭീമമായ തുക നൽകി കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ ചികിൽസിപ്പിച്ച് നടുവൊടിഞ്ഞ കുടുംബം പണമില്ലാത്തതിനാൽ നാളെ എങ്ങനെ ആശുപത്രിയിലെ മുറിവാടക നൽകുമെന്ന സങ്കടത്തിലാണ്. മടക്കര ഹാർബറിൽ മൽസ്യ പെട്ടി അടുത്തി വെക്കുന്ന ജോലി ചെയ്യുന്ന അബ്ദുള്ളക്ക് മകൻ്റെ ചികിൽസാ ചിലവ് താങ്ങാവുന്നതിലുമപ്പുറമാണ്. ആശുപത്രിയിൽ നേരിട്ട ദുരവസ്ഥ ക്കെതിരെ ഇന്ന് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകുമെന്ന് കുടുംബം ഉത്തരമലബാറി
0 Comments