കാഞ്ഞങ്ങാട് : ഭർത്താവിൻ്റെ പിതാവ് യുവതിയെ ബലാൽസംഗം ചെയ്തു എന്ന പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 36 കാരിയുടെ പരാതിയിലാണ് ഭർതൃ പിതാവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഭർതൃമാതാവ്, ഭർതൃ സഹോദരൻ, ഭർതൃ സഹോദരിയുടെ ഭർത്താവ് എന്നിവർക്കെതിരെ ഗാർഹിക പീഡനത്തിനും കേസുണ്ട്. ജില്ലാ പൊലീസിലാണ് യുവതി പരാതി നൽകിയത്. പീഡനം, മാനഭംഗം ഉൾപെടെ വകുപ്പിൽ ആണ് കേസ്.
കേസെടുത്ത ശേഷം ബേക്കൽ പൊലീസ് സംഭവം നടന്നത് കാഞ്ഞങ്ങാട്ടായതിനാൽ ഹോസ്ദുർഗ് പൊലീസിന് കേസ് കൈമാറുകയായിരുന്നു.
0 Comments