Ticker

6/recent/ticker-posts

റോഡിൽ നിന്നും നിരവധി മിഠായി പാക്കറ്റുകൾ കണ്ടെത്തി

കാഞ്ഞങ്ങാട് :റോഡിൽ നിന്നും നിരവധി മിഠായി പാക്കറ്റുകൾ കണ്ടെത്തി. ദേശീയ പാതയിൽ പെരിയക്ക് സമീപത്ത് നിന്നു മാണ് ആയിരങ്ങൾ വില വരുന്ന മിഠായിപാക്കറ്റുകൾ ലഭിച്ചത്. സ്കൂട്ടിയിൽ വരികയായിരുന്ന യുവാവാണ് ഇന്ന് ഉച്ചക്ക് റോഡിൽ മിഠായിപാക്കറ്റുകൾ കണ്ടത്. പെരിയ ബസ് സ്റ്റോപ്പിലുള്ള സൂപ്പർ അവിൽ മിൽക്ക് കടയിൽ സൂക്ഷിച്ചിരിക്കുകയാണ്. വാഹനത്തിൽ നിന്നും വീണതാണെന്ന് കരുതുന്നു. ഉടമസ്ഥരെത്തിയാൽ ലഭിക്കുമെന്ന് കടയുടമ പറഞ്ഞു.
Reactions

Post a Comment

0 Comments