കാഞ്ഞങ്ങാട് : ടെലിവിഷനും വീട്ടുസാധനങ്ങൾ ഉൾപ്പെടെ അടിച്ചു തകർത്തതിന്
ഭാര്യാ പിതാവ് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ യുവാവിനെ കാലിത്തൊഴുത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഭീമനടികടുമേനി കടയക്കരയിലെ വിനോദ് 38 ആണ് മരിച്ചത്. കോട്ടയം കുഞ്ഞച്ചൻ എന്ന ആളുടെ വീടിന് സമീപത്തെ തൊഴുത്തിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. യുവാവിൻ്റെ ഭാര്യാ പിതാവ് കുറ്റ്യാട്ടെ കെ. കെ. കണ്ണൻ കഴിഞ്ഞ ദിവസം ചിറ്റാരിക്കാൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഭാര്യാവീട്ടിൽ താമസിച്ച് വരുന്ന വിനോദിനെ കൊണ്ട് തനിക്കും ഭാര്യക്കും മകൾക്കും കൊച്ചു മകൾക്കും ജീവിക്കാൻ കഴിയുന്നില്ലെന്നും മദ്യപിച്ച് സ്ഥിരമായി ഉപദ്രവിക്കുന്നുവെന്നുമായിരുന്നു പരാതി. കഴിഞ്ഞ ദിവസം വീട്ടിലെ പാത്രങ്ങൾ, ടെലിവിഷൻ, വയറിംഗ് ഉൾപെടെ നശിപ്പിച്ചതോടെയായിരുന്നു ഭാര്യാ പിതാവ് പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയായിരുന്നു യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ: ലീല.
0 Comments