Ticker

6/recent/ticker-posts

അടച്ചിട്ട വീട് താക്കോൽ ഉപയോഗിച്ച് തുറന്ന് ഏഴ് പവൻ കവർന്നു

കാഞ്ഞങ്ങാട് : വീട്ടിൽ നിന്നും ഏഴ് പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു. മാവുങ്കാൽ കാട്ടു കുളങ്ങരയിലെ താഴത്തുങ്കാൽ സി. വി. ഗീതയുടെ വീട്ടിലാണ് കവർച്ച. അലമാരയുടെ ലോക്കറിൽ നിന്നു മാണ് ആ ഭരണങ്ങൾ മോഷണം പോയത്. കഴിഞ്ഞ ദിവസം പകൽ 12.30 നും 4 മണിക്കും ഇടയിലാണ് കവർച്ച. 4 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. വീട് പൂട്ടി താക്കോൽ ഇവർ പുറത്ത് തന്നെ സൂക്ഷിച്ചതായിരുന്നു. ഇത് എടുത്ത് തുറന്ന് കവർച്ച നടത്തിയ ശേഷം താക്കോൽ പഴയ സ്ഥലത്ത് തന്നെ വെച്ചു.

Reactions

Post a Comment

0 Comments