കാസർകോട്: മോട്ടോർബൈക്കിൽ നിന്നും 24 ഗ്രാമിലേറെ എം.ഡി. എം. എ പിടിച്ചു. രണ്ട് യുവാക്കൾ അറസ്റ്റിലായി. ഹിദായത്ത് നഗർ ജെ.പി നഗറിലെ എം.നൗഷാദ് 37,ഹിദായത്ത് നഗർ ചെട്ടും കുഴിയിലെ അബ്ദുൾ റഹ്മാൻ 37 എന്നിവരാണ് അറസ്റ്റിലായത്. പാറക്കട്ടയിൽ നിന്നും ഇന്നലെ രാത്രി കാസർകോട് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 24.15 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മീപ്പുഗിരി ഭാഗത്തേക്ക് കൊണ്ട് പോവുകയായിരുന്നു.
0 Comments