Ticker

6/recent/ticker-posts

മഹീന്ദ്ര ഥാർ റോഡരികിലെ കോൺഗ്രീറ്റ് കുറ്റിയിലിടിച്ച് മറിഞ്ഞ് നാല് യുവാക്കളുടെ നില ഗുരുതരം

കാസർകോട്:മഹീന്ദ്ര ഥാർ റോഡരികിലെ കോൺഗ്രീറ്റ് കുറ്റിയിലിടിച്ച് മലക്കം മറിഞ്ഞ് നാല് യുവാക്കൾക്ക്  ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാത്രി 7.30  മണിയോടെ കുമ്പള ശാന്തിപ്പള്ളം നാരായണ മുക്കിലാണ് അപകടം. വാഹനത്തിൽ ആറ് പേരാണുണ്ടായിരുന്നത്. രണ്ട് പേർക്ക് പരിക്കില്ല.
 പരിക്കേറ്റവരെമംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ട് പോയി. നിയന്ത്രണം വിട്ട വാഹനം റോഡരികിൽ സുരക്ഷക്ക് വേണ്ടി നിർമ്മിച്ച കോൺക്രീറ്റ് കുറ്റിയിലിടിച്ച് മറിയുകയായിരുന്നു. വാഹനം ഏറെക്കുറെ തകർന്ന അവസ്ഥയിലാണ്. പരിക്കേറ്റവർ വിദ്യാർഥികളാണെന്നാണ് സൂചന. ഇൻസ്പെക്ടർ കെ.പി. വിനോദിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.

Reactions

Post a Comment

0 Comments