കാഞ്ഞങ്ങാട് :ചിത്താരി പുഴയിൽ ചാടിയ കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവർ മരിച്ചു. ആവിക്കര ഗാർഡർ വളപ്പിലെ രമേശൻ 45 ആണ് മരിച്ചത്. പുഴയിൽ
മുങ്ങിതാഴുന്ന നിലയിൽ കണ്ട രമേശനെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്ന് ഉച്ചക്കാണ് ചിത്താരി പാലത്തിന് സമീപം
പുഴയിൽ മുങ്ങുന്ന നിലയിൽ കണ്ടത്. പരിസരവാസികൾ രക്ഷപെടുത്തി കരക്കെത്തിച്ചു. ജീവനുണ്ടെന്ന സംശയത്തിൽ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐ സുവിൽ ചികിൽസയിലിരിക്കെയാണ് മരണം. പാലത്തിന് സമിപത്ത് ഓട്ടോറിക്ഷ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിരുന്നു. കാഞ്ഞങ്ങാട് മൽസ്യ മാർക്കറ്റിൽ കമ്മീഷൻ ഏജൻ്റായും ജോലി ചെയ്തിരുന്നു. ഭാര്യയും രണ്ട് മക്കളുണ്ട്.
0 Comments