കാസർകോട്:
വീട്ടിലെ അലമാരയിൽ നിന്നും എട്ട് പവൻ സ്വർണാഭരണങ്ങളും 60000 രൂപയും മോഷണം പോയി. മധൂർ അറന്തോടിലെ ഫിലിക്സ് ഡിസൂസയുടെ വീട്ടിലാണ് മോഷണം നടന്നത്. അഞ്ചര ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. മോഷണത്തിന് പിന്നിൽ പ്രദേശത്തെ ഒരാളെ സംശയിക്കുന്നതായി പരാതിയിൽ പറയുന്നു. വിദ്യാനഗർ പൊലീസ് കേസെടുത്തു.
0 Comments