Ticker

6/recent/ticker-posts

ഭാര്യയുടെ നഗ്ന വീഡിയോയും വോയിസ് റെക്കോർഡുകളും പ്രചരിപ്പിച്ചു ഭർത്താവിനെതിരെ കേസ്

കാഞ്ഞങ്ങാട് :ഭാര്യയുടെ നഗ്ന വീഡിയോയും വോയിസും പ്രചരിപ്പിച്ചു വെന്ന പരാതിയിൽ ഭർത്താവടക്കം രണ്ട് പേർക്കെതിരെ പൊലീസ് കേസ്. ബേക്കൽപൊലീസ് പരിധിയിലെ 33 കാരിയുടെ പരാതിയിൽ മലപ്പുറം നിലമ്പൂർ സ്വദേശിയായ ഭർത്താവിനും മറ്റൊരാൾക്കെതിരെയുമാണ് ബേക്കൽ പൊലീസ് കേസെടുത്തത്. 2016 ൽ ആയിരുന്നു വിവാഹം. ഭർതൃ വീട്ടിലും സ്വന്തം വീട്ടിൽ വെച്ചും നിസാര കാര്യങ്ങൾക്ക് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ് പരാതി. ഈ മാസം 25 ന് യുവതിയുടെ നഗ്ന വീഡിയോയും വോയിസ് റെക്കോർഡുകളും യുവതിയുടെ സമ്മതമില്ലാതെ പ്രചരിപ്പിച്ചു എന്നുമാണ് കേസ്.

Reactions

Post a Comment

0 Comments