പാളങ്ങൾക്ക് മുകളിൽ പാരച്യൂട്ട് ബൊട്ടിലും സെല്ലൊ ടാപ്പും ലോഹകഷണങ്ങളും വെച്ച നിലയിൽ. ട്രെയിൻ അപകടപ്പെടുത്താൻ ശ്രമമെന്ന റെയിൽവെയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളം അടിപ്പാതക്ക് മുകളിലുള്ള റെയിൽവെ ട്രാക്കിൽ തെക്ക് നിന്ന് വടക്ക് ഭാഗത്തേക്ക് പോകുന്നതും വടക്ക് നിന്നും തെക്ക് ഭാഗത്തേക്ക് പോകുന്നതുമായ റെയിൽപാളങ്ങൾക്ക് മുകളിലാണ് കണ്ടെത്തിയത്. ട്രെയിൻ അപകടപെടുത്തണമെന്ന ദുരുദ്ദേശത്തോട് കൂടി വെച്ചതാണെന്ന കാസർകോട് റെയിൽവെ സീനിയർ സെക്ഷൻ എഞ്ചിനീയർ എൻ. രഞ്ജിത്ത് കുമാറിൻ്റെ പരാതിയിൽ കാസർകോട് പൊലീസാണ് കേസെടുത്തത്.
0 Comments