കാഞ്ഞങ്ങാട് : ഗുണനിലവേരമില്ലാത്ത വൈദ്യുതി ഓട്ടോ വില്പന നടത്തിയെന്ന് പരാതിയിൽ കമ്പനിയും വിതരണ സ്ഥാപനവും ചേർന്ന് തുക തിരിച്ച് നൽകാനും നഷ്ടപരിഹാരം നൽകാനും കണ്ണൂർ ഉപഭോക്ത തർക്കപരിഹാര കമ്മീഷൻ ഉത്തരവായി. ചെറുവത്തൂർ മായിച്ചായിലെ കെ.വി. ജയൻ നൽകിയ പരാതിയിലാണ് വിധി. ഓട്ടോ വാങ്ങാൻ നൽകിയ 287900രൂപയും നഷ്ടപരിഹാരമായി 100000 രൂപയും കോടതി ചെലവായി 10000 രൂപയും നൽകണമെന്നാണ് വിധി. കേടായ വണ്ടി തിരിച്ചെടുത്ത് തുക നൽകാനാണ് വിധി. വിധി പകർപ്പ് ലഭിച്ച തീയതി മുതൽ ഒരു മാസത്തിനുള്ളിൽ ഉത്തരവ് പാലിക്കണം. വണ്ടിയുടെ വിതരണക്കാർ ഒന്നാം കക്ഷിയായും ബാംഗ്ലൂരിലെ സ്ഥാപനം രണ്ടാം എതിർകക്ഷിയും കൂടിയാണ് തുക പരാതിക്കാരന് നൽകേണ്ടത്. പരാതിക്കാരന് വേണ്ടി അഡ്വ. കെ. സുരേഷ് നമ്പ്യാർ ഹാജരായി.
0 Comments