നമ്മുടെ ഫോണിലെ വിവരങ്ങൾ ചോർത്താൻ സൈബർ തട്ടിപ്പുകാരെ സഹായിക്കുന്ന APK ഫയലുകളാണ് കല്യാണക്കത്തുകളുടെ രൂപത്തിൽ വരുന്നത്. കൂടുതലും വാട്‌സാപ്പിലായിരിക്കും ഇത്തരം വ്യാജ ഡിജിറ്റൽ കല്യാണക്കുറികൾ. കല്യാണക്ഷണക്കത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ ഏതെങ്കിലും തട്ടിപ്പ് വെബ്‌സൈറ്റിലാവും ചെന്നെത്തുക. ഇതിനിന്ന് ഏതെങ്കിലും ഫയൽ ഡൗൺലോഡ് ചെയ്യാനായിരിക്കും അടുത്ത ആവശ്യം. ഇങ്ങനെ ചെയ്‌താൽ ഏതെങ്കിലും മാൽവെയർ ആപ്പ് ഫോണിൽ ഇൻസ്‌റ്റാൾ ചെയ്യപ്പെടും. ഫോണിലെ സുപ്രധാന വിവരങ്ങൾ സൈബർ തട്ടിപ്പുകാരന് ഇതുവഴി ലഭിക്കും. തട്ടിപ്പുകാർക്ക് നമ്മുടെ ഫോണിൽ സേവ് ചെയ്‌തിട്ടുള്ള നമ്പറുകളും ലഭിക്കും. ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ പാസ്‌വേർഡും തട്ടിപ്പ് സംഘത്തിന് ലഭിക്കാം.സമൂഹമാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാനും അവർക്ക് സാധിക്കും.നമ്മുടെ പേരിൽ സുഹൃത്തുക്കളിൽനിന്ന് പണം തട്ടാനും ശ്രമിക്കും.അതിനാൽ അജ്ഞാതമായ നമ്പറില്‍ നിന്നും വിവാഹ ക്ഷണത്തിന്‍റെ രൂപത്തില്‍ ഏതെങ്കിലും ഫയലോ ലിങ്ക്കളോ ലഭിച്ചാൽ അതിൽ ഒരിക്കലും ക്ലിക്ക് ചെയ്യാനോ ഡൗൺലോഡ് ചെയ്യാനോ പാടില്ല.
ഇത്തരം തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടാൽ ഉടനെ National Cyber Crime Reporting portal ൻ്റെ ടോൾഫ്രീ നമ്പറായ 1930 എന്ന നമ്പറില്‍ വിവരമറിയിക്കുകയോ National Cyber Crime Reporting portal ൻ്റെ വെബ്സൈറ്റായ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യുകയോ വേണം.
0 Comments