Ticker

6/recent/ticker-posts

ടീച്ചർക്ക് കട്ട സപ്പോർട്ടുമായി സോഷ്യൽ മീഡിയ

കാഞ്ഞങ്ങാട് : എന്ത ഇവിടെ പരിപാടി, ഇത് യുട്യൂബ് ചാനൽ പരിപാടിയാണ്, വെറെ എന്തെല്ലൊ നിങ്ങൾക്ക് മറ്റ് ഹറാമും മറ്റെന്തെല്ലൊ അങ്ങനെയല്ലെ പോയെ വീട്ടിലേക്ക് പോയെ, കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളതാണ് മുകളിൽ പറഞ്ഞ വാക്കുകൾ. ഒരു യൂട്യൂബ് ബ്ലോഗർക്ക് ചുറ്റും കുറച്ച് മുസ്ലിം പെൺകുട്ടികൾ കൂടി നിൽക്കുന്നത് കണ്ട് സ്ഥലത്തേക്കെത്തിയതായിരുന്നു. ഹിന്ദു മത വിഭാഗത്തിൽ പെട്ടവരെന്ന് കരുതുന്ന അധ്യാപിക. ബ്ലോഗറോടാണ് അധ്യാപി എന്താ ഇവിടെ പരിപാടിയെന്ന് ചോദിക്കുന്നത്. തുടർന്ന് കുട്ടി കേളോ ടായി അധ്യാപിക പറഞ്ഞ
വെറെ എന്തെല്ലൊ നിങ്ങൾക്ക് മറ്റ് ഹറാമും മറ്റെന്തെല്ലൊ അങ്ങനെയല്ലെ പോയെ വീട്ടിലേക്ക് പോയെ സ്കൂൾ വിട്ടാൽ കുഞ്ഞ്യോള് വീട്ടിൽ പോകണം എന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. വീഡിയോ ക്കും ഇത് സംബന്ധിധിച്ച് വന്ന വാർത്തകൾക്കും പ്രേക്ഷകരിൽ നിന്നും വലിയ പ്രതികരണമാണു യരുന്നത്. മതത്തെ കൂട്ട് പിടിച്ച്
കുട്ടികളെ ഉപദേശിച്ച അധ്യാപികക്കെതിരെ പൊങ്കാലയിടുമെന്ന് കരുതിയിരുന്ന വരുടെ മോഹങ്ങളെ അസ്ഥാനത്താക്കി ടീച്ചറെ അനുകൂലിക്കുന്ന വലിയ ആൾകൂട്ടത്തേയാണ് സോഷ്യൽ മീഡിയയിൽ കാണുന്നത്. ഉപദേശിച്ച അധ്യാപികയെ അഭിനന്ദിച്ചപ്പോൾ മതത്തെ കൂട്ട് പിടിച്ചത് ഒഴിവാക്കാമായിരുന്നു എന്ന് അഭിപ്രായപെടുന്ന വരുമുണ്ട്. ടീച്ചറുടെ മുഖം വ്യക്തമാകാത്തതാണ് വീഡിയോ. സ്ഥലം കാഞ്ഞങ്ങാട് ആണ്. എല്ലാ മത വിഭാഗത്തിൽ പെട്ടവരും ടീച്ചർക്ക് കട്ട സപ്പോർട്ടുമായി രംഗത്തുണ്ട്. തങ്ങളുടെ കുട്ടിക്കാലത്ത് മഗ്‌രിബ് നിസ്ക്കാര സമയത്ത് കളിക്കുന്നത് കണ്ട ഹിന്ദു മതസ്ഥരായ ടീച്ചർമാർ പള്ളിയിലേക്ക് ഓടിച്ചു വിട്ട കാലം വീണ്ടും തിരിച്ചു വരുന്നതാണ് ടീച്ചറിലൂടെ കാണുന്നതെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.
Reactions

Post a Comment

0 Comments