Ticker

6/recent/ticker-posts

ആടിനെ കടിച്ച് കൊന്ന നിലയിൽ പുലി പിടിച്ചതാണെന്ന് സംശയം

കാഞ്ഞങ്ങാട് :ആടിനെ കടിച്ച് കൊന്ന നിലയിൽ കണ്ടെത്തി. പുലി പിടിച്ചതാണെന്ന് സംശയത്തിൽ നാട്ടുകാർ ആശങ്കയിലായി.പരപ്പ വീട്ടിയൊടിയിലെ വേണുവിന്റെ ആടിനെയാണ് ഇന്ന് രാത്രി കടിച്ചു കൊന്ന നിലയിൽ കണ്ടെത്തിയത്. പറമ്പിലാണ് ചത്ത നിലയിൽ കണ്ടത്. മരുതോം ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽ നിന്നും വനപാലകർ സ്ഥലത്തെത്തിയിട്ടുണ്ട്.
 ദിവസങ്ങൾക്ക് മുൻപ് മാളൂർകയം, മുണ്ടത്തടം ഭാഗങ്ങളിൽ പുലിയേ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.അന്ന് ഫോറസ്റ്റ് ഓഫീസർമാർ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും പുലിയല്ല കാട്ടുപൂച്ചയാണെന്ന് വനപാലകർ അറിയിക്കുകയായിരുന്നു.
Reactions

Post a Comment

0 Comments