കാഞ്ഞങ്ങാട് :
കാസർകോട്ടേക്ക് കൊണ്ട് വരികയായിരുന്ന പ്രതി ട്രെയിനിൽ നിന്നും പുഴയിലേക്ക് ചാടി പിന്നാലെ പൊലീസുകാരും പുഴയിലേക്ക് ചാടി. ഷൊർണൂരിലാണ് സംഭവം. കുമ്പള സ്റ്റേഷനിൽ റജിസ്ട്രർ ചെയ്ത ചീറ്റിംഗ് കേസിൽ തൃശൂർ ജയിലിൽ നിന്നും നാളെ കാസർകോട് കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വരികയായിരുന്ന പ്രതിതിരുവനന്തപുരം സ്വദേശി സനീഷ് 38 ആണ് ചാടിയത്. പിന്നാലെ പ്രതിയെ കൊണ്ട് വരികയായിരുന്ന കാസർകോട് എ.ആർ. ക്യാമ്പിലെ രണ്ട് പൊലീസുകാരും പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു. ഇവർ പ്രതിയെ പിടികൂടുകയും ചെയ്തു. പരിക്കേറ്റ പ്രതിയെ ഷൊർണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസുകാരുടെ ബാഗ് ട്രെയിനിലായെങ്കിലും പിന്നീട് കിട്ടി. എയർഫോഴ്സിലേക്ക് ജോലി വാഗ്ദാനം ചെയ്ത് യുവാവിൻ്റെ 140000 രൂപയോളം തട്ടിയ സംഭവത്തിൽ കുമ്പള പൊലീസ് റജിസ്ട്രർ ചെയ്ത കേസിലാണ് കാസർകോട്ടേക്ക് കൊണ്ട് വരുന്നുണ്ടായത്. നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ യുവാവ് തൃശൂരിൽ ജയിലിലായിരുന്നു.
0 Comments