Ticker

6/recent/ticker-posts

യുവാവ് തൂങ്ങി മരിച്ച കേസിൽ യുവതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കാഞ്ഞങ്ങാട്: യുവാവ് ജീവനൊടുക്കിയതിനെ തുടർന്ന് ആത്മഹത്യ പ്രേരണ കുറ്റത്തിൽ  റിമാൻ്റിൽ കഴിയുന്ന യുവതിയുടെ ജാമ്യാപേക്ഷ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി തള്ളി. 
മടക്കര കാവുംചിറയിലെ മല്‍സ്യവില്‍പനക്കാരനായിരുന്ന കെ.വി. പ്രകാശൻ ആത്മഹത്യ കേസിൽ മല്‍സ്യ വില്‍പ്പന തൊഴിലാളിയായ 
മടിവയല്‍ സ്വദേശിനി സി.ഷീബ37 നൽകിയ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇതേ തുടർന്ന ഷീബ മുൻകൂർ ജാമ്യാപേക്ഷയുമായി കാസർകോട് ജില്ലാ കോടതിയെ സമീപിച്ചു. യുവതി സർപ്പിച്ച ജാമ്യ ഹരജി ൽ കോടതി ചന്തേര പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കഴിഞ്ഞ നവംബർ 7 നാണ് കേസിൽ
 ചന്തേര പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. 
ഹോസ്ദുർഗ് കോടതി റിമാൻ്റ് ചെയ്ത ഷീബ അന്ന് മുതൽ റിമാൻ്റിലാണ്. യുവതി  നല്‍കിയ  പരാതിയെ തുടര്‍ന്നുള്ള മനോവിഷമത്തിൽ രണ്ട് മാസം മുമ്പാണ് പ്രകാശൻ ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു.  പ്രകാശനെ കാടങ്കോട് ജയ്ഹിന്ദ് വായനശാലയ്ക്ക് സമീപത്തെ പഴയകെട്ടിടത്തിലാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ മരണത്തിൽ സമഗ്ര  അന്വേഷണം ആവശ്യപ്പെട്ട് വീട്ടുകാരും വിവിധ സംഘടനകളും രംഗത്ത് വന്നു.
Reactions

Post a Comment

0 Comments