കാഞ്ഞങ്ങാട് :
ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്നും ഹിറ്റാച്ചി റോഡിലേക്ക് തെറിച്ച് വീണു. ഒരാൾക്ക് അപകടത്തിൽ പരിക്കേറ്റു. ഭാഗ്യം
കൊണ്ട് മാത്രം വൻ അപകടം ഒഴിവായി. പരപ്പമുണ്ടത്തടത്ത് ഇന്ന് ഉച്ചക്കാണ് അപകടം. ലോറിയിൽ കൊണ്ട് പോവുകയായിരുന്ന ഹിറ്റാച്ചിയാണ് ഉരുണ്ട് റോഡിൻ്റെ മധ്യത്തിൽ വീണത്. ഹിറ്റാച്ചിയുടെ മുകളിലിരുന്ന ആൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഈ റൂട്ടിൽ ഗതാഗതതടസമുണ്ടായി.
0 Comments