ഇന്ന് പുലർച്ചെ 6 മണിയോടെ തൃശ്ശൂർ മുരിങ്ങൂർ റയിൽവേ സ്‌റ്റേഷനിൽ ആണ് അപകടം. പാളം മുറിച്ച് കടക്കവെ ട്രെയിൻ തട്ടുകയായിരുന്നുവെന്നാണ് വിവരം. വെള്ളരിക്കുണ്ട് കൂരാങ്കുണ്ട് ആ നിശേരിയിൽ ജോണിന്റെ ഭാര്യ റോസമ്മ ജോൺ70 ആണ് മരിച്ചത്. മുരിങ്ങുർ പോട്ട ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പോയി മടങ്ങി വരും വഴിയാണ് അപകടം.
തൃശൂരിലെ മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷന് സമീപം മുന്ന് പേർ പാളം മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
ട്രെയിനിടിച്ച് ഒരു സ്ത്രിക്ക്
ഗുരുതരമായി പരിക്കേറ്റു. വടക്കൻ പറവൂർ സ്വദേശി തോമസിന്റെ ഭാര്യ ഉഷയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.സംഭവം നടന്ന് അരമണിക്കൂർ കഴിഞ്ഞതിനുശേഷം പൊലീസെത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. എറണാകുളം ഭാഗത്ത് നിന്ന് വന്ന ട്രെയിനാണ് സ്ത്രീകളെ ഇടിച്ചത്.
0 Comments