കാസർകോട്:അധ്യാപികയുടെ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും 13 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ഷേണിയിലെ സചിത റൈക്കെതിരെ വീണ്ടും കേസ്. കാസർകോട് ടൗൺ പൊലീസാണ് കേസെടുത്തത്. രാംദാസ് നഗർഗോപാലകൃഷ്ണ ക്ഷേത്രം റോഡിലെ കെ.സജിത 29 യുടെ പരാതിയിലാണ് കേസ്. 2022 മുതൽ 2024 വരെയുള്ള കാലയളവിലാണ് പണം നൽകിയതെന്ന് പറയുന്നു. പരാതിക്കാരിയുടെ സുഹൃത്താണ് സചിതറൈ.സി.പി.സി.ആർ.ഐ യിൽ ക്ലർക്കായും കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപികയായും ജോലി നൽകാമെന്ന് പറഞ്ഞ് 13 26023 രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി.
0 Comments