കാഞ്ഞങ്ങാട് : റെയിൽവെ സ്റ്റേഷന് സമീപത്തുള്ള ആൾ താമസമില്ലാത്തവീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന മോട്ടോർ ബൈക്ക് മോഷണം പോയി. ചെറുവത്തൂർ റെയിൽവെ സ്റ്റേഷന് സമീപത്താണ് മോഷണം. കണ്ണൂർ ആലപ്പടമ്പയിലെ ഇ.വി.രതീഷിൻ്റെ ഇരുചക്ര വാഹനമാണ് മോഷണം പോയത്. തിരിച്ചെത്തി നോക്കിയപ്പോഴാണ് കാണാതായതായി അറിഞ്ഞത്. ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments