Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് 16കാരിയായ വിദ്യാർത്ഥിനിയും 18 കാരനും തമിഴ്നാട്ടുകാരനും കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്:  ഒളിച്ചോടിയ പ്ലസ്‌ടു വിദ്യാർത്ഥിനിയേയും  18കാരനായ കാമുകനെയും ഒപ്പമുണ്ടായിരുന്നതമിഴ്നാട്ടുകാരനെയും പിടികൂടി. ശാന്തം പാറ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ 18കാരനായ പ്ലസ് ടു വിദ്യാർത്ഥിയെയും ദേവികുളം പൊലീസ് പരിധിയിലെ 16 കാരിയുമാണ് പിടിയിലായത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന തി രുപ്പൂർ സ്വദേശിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇരുവരെയും കാണാതായത് സംബന്ധിച്ച് പൊലീസ് സ്റ്റേഷനു കളിൽ കേസ് റജിസ്ട്രർ ചെയ്തിരുന്നു. സൈബർ സെല്ലിന്റെ സഹാ യത്തോടെ തെരച്ചിൽ നടത്തി യെങ്കിലും ഫോൺ സ്വിച്ച് ഓ ഫ് ചെയ്‌തതിനാൽ കണ്ടെ ത്താൻ കഴിഞ്ഞില്ല. ഇതിനിടയിലാണ് ഇരുവരെയും കൂടെ ഉണ്ടായി രുന്ന തിരുപ്പൂർ സ്വദേശിയെയും ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതിനിടെ ട്രെയിനിൽ നിന്നും ടിടിആർ കണ്ടെത്തിയത്. ഇവരെ കാഞ്ഞങ്ങാട്ട് ഇറക്കി പൊലീസിനെ വിവരം അറിയിച്ചു. ഹോസ്ദുർഗ് പൊലീസ് എത്തി ചോദ്യം ചെയ്തപ്പോൾ കൈയിൽ കാശ് ഇ ല്ലാത്തതുകൊണ്ടാണ് ടിക്കറ്റ് എടുക്കാതിരുന്നതെന്നും കൂടെ യുള്ള ആൾക്കൊപ്പം തിരുപ്പൂ രിലേക്ക് ജോലിക്ക് പോവുക യാണെന്നും കമിതാക്കൾ പറഞ്ഞു. മൂ ന്നു പേരെയും ഹോസ്‌ദുർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. തുടർന്നാണ് ഒളിച്ചോടിയതാണെന്നറിയുന്നത്. ഒളിച്ചോടിയ ശേഷം ട്രെയിൻ കയറി മംഗലാപുരത്തെത്തി. രണ്ടു ദിവസം നഗരത്തിൽ കറങ്ങി നടന്നതോടെ കൈയി ൽ ഉണ്ടായിരുന്ന പണം തീർന്നു. ഇതിനിടയിലാണ് തി രുപ്പൂർ സ്വദേശിയെ പരിചയ പ്പെട്ടത്. കഥ കേട്ടപ്പോൾ രണ്ടു പേരെയും ഹോട്ടലിലേക്ക് കൂട്ടിക്കൊ ണ്ടുപോയി ഭക്ഷണം വാങ്ങിച്ചു നൽകി. തിരുപ്പൂരിലേക്ക് വന്നാൽ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞതോടെ കമിതാക്കൾ തമിഴ്നാട് സ്വദേശി ക്കൊപ്പം കൂടി. മറ്റൊരു തരത്തിലും ഉപദ്രവം ചെയ്തിട്ടില്ലെന്ന് കമിതാക്കൾ പറഞ്ഞതിനെ തുടർന്ന് തിരുപ്പൂർ സ്വദേശിയെ പൊലീസ് വിട്ടയച്ചു. വിവരമറിയിച്ചതിനെ തുടർന്ന് പെ ൺകുട്ടിയെയും 18 കാരനെയും ഇരുവരുടെയും സ്ഥലത്തെ പൊലീസിനെ അറിയിച്ച് കൈമാറി. കൊവ്വൽ പള്ളിയിലെ സ്നേഹിതയിൽ പാർപ്പിച്ച പെൺകുട്ടിയെ ഇന്ന് വൈകീട്ടോടെയാണ് നാട്ടിലേക്ക് കൂട്ടി കൊണ്ട് പോയത്.

Reactions

Post a Comment

0 Comments