കാഞ്ഞങ്ങാട് : മാവുങ്കാൽ
കോട്ടപ്പാറക്ക് സമീപം ഇന്ന് രാതി 9.30 മണിയോടെ വീണ്ടും പുലിയെ കണ്ടതായി പറയുന്നു. വാഴക്കോട് ശിവജി നഗറിലാണ് പുലിയെ കണ്ടതായി പറയുന്നത്. കുന്നിൻ മുകളിൽ നിന്നും താഴെ ഭാഗത്തുള്ള ഉണ്ണിയുടെ വീടിന് മുകളിലേക്ക് പുലി ചാടിയതായും തുടർന്ന് വീടിന് മുകളിൽ നിന്നും പുറത്തേക്ക് ചാടി പുലി റബർ തോട്ടത്തിലേക്ക് ഓടി പോയതായാണ് പറയുന്നത്. പുലിയുടെ കണ്ണ് മാത്രമെ കാണാനായു ഉള്ളൂ എന്നാണ് പറയുന്നത്. നാട്ടുകാർ ഈ ഭാഗത്ത് വ്യാപകമായി തിരച്ചിൽ നടത്തി. ഇന്നലെയും
വീട്ടുമുറ്റത്ത് പട്ടിക്കൂടിനടുത്ത് പുലിയെ
കണ്ടെന്ന് വീട്ടുടമ പറഞ്ഞിരുന്നു . വാഴക്കോടിനടുത്ത് നെല്ലിയടുക്കത്തെ ബിജുവിൻ്റെ വീട്ടുമുറ്റത്ത് ആണ് പുലിയെ കണ്ടത് . നാട്ടുകാരി പ്പോൾ ഭീതിയിലായി. പ്രദേശത്ത് തിരച്ചിൽ ശക്തമാക്കുമെന്നും സ്വകാര്യ സ്ഥലത്ത് ഏക്കർ കണക്കിനുള്ള കാടുകൾ കൊത്താൻ നടപടി സ്വീകരിക്കുമെന്ന് കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ രാഹുൽ, ഉത്തര മലബാറിനോട് പറഞ്ഞു.
0 Comments