Ticker

6/recent/ticker-posts

പൊലീസിന് നേരെ പ്രതീകാത്മക ജലപീരങ്കി പ്രയോഗിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

കാഞ്ഞങ്ങാട് : ഇന്ന് ഡി.വൈ.എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ തിരിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതീകാത്മകമായി പൊലീസിന് നേരെയും വെള്ളം തളിച്ചു. റോഡിൽ സ്ഥാപിച്ച ബാരിക്കേഡിന് മുകളിൽ കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുപ്പിയിൽ കരുതിയ വെള്ളമാണ് ബാരിക്കേഡിന് മറുവശം നിന്നിരുന്ന പൊലീസിന് മേൽ തളിച്ചത്. ജലപീരങ്കിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെല്ലാം നനഞ്ഞ് കുളിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു പ്രവർത്തകരുടെ മറു 'ജലപീരങ്കി 'പ്രയോഗം.

Reactions

Post a Comment

0 Comments